പോലീസുകാരനെ കുത്തിയ കേസ്; പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും
Monday, March 17, 2025 4:38 PM IST
കോട്ടയം: ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
മോഷണ കേസിലെ പ്രതിയായ മള്ളുശേരി പാലക്കുഴിയിൽ അരുൺ ബാബുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനു ഗോപിക്ക് കുത്തേറ്റത്.
അരുൺ ബാബുവിനെതിരെ കൊലപാത ശ്രമത്തിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ പൊൻകുന്നം സ്റ്റേഷനിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
കോട്ടയം ചുങ്കത്ത് വീട്ടമ്മയെ ബന്ധിയാക്കി സ്വർണവും പണവും അപഹരിച്ച കേസിലെ പ്രതിയാണ് അരുൺ ബാബു. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരന് കുത്തേറ്റത്.