ആശമാരുടെ ഒരു ആവശ്യം അംഗീകരിച്ച് സർക്കാർ; ഓണറേറിയം നൽകുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു
Monday, March 17, 2025 1:54 PM IST
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടരവേ സമരക്കാരുടെ ഒരു ആവശ്യം അംഗീകരിച്ച് സർക്കാർ. ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നൽകുന്നതിന് നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
സര്‍ക്കാര്‍ തീരുമാനം സമരത്തിന്റെ വിജയമാണെന്നും എന്നാൽ, സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു. ഓണറേറിയം വര്‍ധന, പെന്ഷൻ തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ തീരുമാനം ആകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും ഇന്നു വൈകുന്നേരം ആറുവരെ സെക്രട്ടറിയേറ്റ് ഉപരോധ സമരം തുടരുമെന്നും സമരസമിതി നേതാവ് ബിന്ദു പറഞ്ഞു.