അമ്മയെ ജോലിസ്ഥലത്തുനിന്ന് കൂട്ടി മടങ്ങുന്നതിനിടെ അപകടം; യുവാവ് മരിച്ചു
Sunday, March 16, 2025 7:23 PM IST
കോഴിക്കോട്: അമ്മയുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നരിക്കൂട്ടുംചാലിൽവച്ചാണ് അപകടമുണ്ടായത്.
കുറ്റ്യാടി നരിക്കൂട്ടുംചാല്‍ സ്വദേശി പുത്തന്‍പുരയില്‍ രോഹിന് (19) ആണ് മരിച്ചത്. രോഹിനും അമ്മയും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ടെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ജോലിസ്ഥലത്തുനിന്ന് അമ്മയെ കൂട്ടി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.