തി​രു​വ​ന​ന്ത​പു​രം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ഡി​ജി​എം അ​ല​ക്സ് മാ​ത്യു പി​ടി​യി​ൽ. കൊ​ല്ലം ക​ട​ക്ക​ലി​ലെ ഗ്യാ​സ് എ​ജ​ൻ​സി ഉ​ട​മ മ​നോ​ജി​ന്‍റെ പ​രാ​തി​യി​ൽ ആ​ണ് അ​ല​ക്സ് മാ​ത്യു പി​ടി​യി​ലാ​യ​ത്.

ഉ​പ​ഭോ​ക്താ​ക്ക​ളെ മ​റ്റ് ഏ​ജ​ൻ​സി​ക​ളി​ലേ​ക്ക് മാ​റ്റാ​തി​രി​ക്കാ​ൻ10 ല​ക്ഷം കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു പ​രാ​തി. കൈ​ക്കൂ​ലി പ​ണ​ത്തി​ലെ വി​ഹി​ത​മാ​യ ര​ണ്ട് ല​ക്ഷം രൂ​പ കൈ​പ്പ​റ്റാ​ൻ എ​ത്തി​യ​പ്പോ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

മ​നോ​ജി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​റി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് അ​ല​ക്സ് മാ​ത്യു പി​ടി​യി​ലാ​യ​ത്. അ​ല​ക്സ്‌ മാ​ത്യു​വി​ന്‍റെ വാ​ഹ​ന​ത്തി​ൽ നി​ന്നും ഒ​രു ല​ക്ഷം രൂ​പ കൂ​ടി ക​ണ്ടെ​ടു​ത്തു.

അലക്സിന്‍റെ എറണാകുളം കടവന്ത്രയിലെ വീട്ടിലും വിജിലൻസ് റെയ്‌ഡ് നടത്തുകയാണ്. അലക്സ് മാത്യുവിനെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.