കോഴിക്കോട്ട്നിന്ന് വിദ്യാര്‍ഥിനിയെ കാണാതായിട്ട് നാല് ദിവസം; പോലീസ് അന്വേഷണം ആരംഭിച്ചു
Saturday, March 15, 2025 8:49 PM IST
കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി. താമരശേരി പെരുമ്പള്ളിയില്‍ ആണ് സംഭവം.
പെരുമ്പള്ളി ചോലക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദയെയാണ് (13) കാണാതായത്. മാര്‍ച്ച് 11 മുതലാണ് കുട്ടിയെ കാണാതായത്.
പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് രാവിലെ സ്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു ഫാത്തിമ നിദ. എന്നാൽ പിന്നീട് മകൾ തിരിച്ചെത്തിയില്ലെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു.
പെണ്‍കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താമരശേരി പേലീസ് സ്റ്റേഷനിലോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളിലോ വിവരം നൽകണമെന്ന് പോലീസ് അറിയിച്ചു.
എസ്എച്ച്ഒ- താമരശേരി പോലീസ് സ്റ്റേഷന്- 9497987191
സബ് ഇന്‍സ്പെക്ടര്‍- താമരശേരി പോലീസ് സ്റ്റേഷന്- 9497980792
താമരശേരി പോലീസ് സ്റ്റേഷന്- 04952222240