അട്ടപ്പാടിയിൽ അബദ്ധത്തിൽ എലിവിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു
Saturday, March 15, 2025 7:01 PM IST
തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയിൽ വിഷം ഉള്ളിൽച്ചെന്ന് മൂന്ന് വയസുകാരി മരിച്ചു. ലിതിൻ-ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്.
വീട്ടിലെ പെയിന്റിംഗ് ജോലിക്കിടെ വീട്ട് സാധനങ്ങളെല്ലാം പുറത്തേക്ക് ഇട്ടിരുന്നു. ഇതിനിടെ പേസ്റ്റ് രൂപത്തിലുള്ള എലിവിഷം അബദ്ധത്തിൽ കുട്ടി ഉപയോഗിക്കുകയായിരുന്നു.
തുടർന്ന് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂട്ടിയുടെ നില ഗുരുതരമായ തോടെ തിരുവനന്തപുരത്തെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.