കെ.എം. അച്യുതന് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
Saturday, March 15, 2025 4:54 PM IST
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി മലപ്പുറം മുതൂര്‍ കവ്രപമാ റത്ത് മനയില്‍ കെ.എം. അച്യുതന് നമ്പൂതിരിയെ (58) തെരഞ്ഞെടുത്തു. ക്ഷേത്രം തന്ത്രി പി.സി. ദിനേശന് നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് കെ.എം. അച്യുതന് നമ്പൂതിരിയെ തെരഞ്ഞെടുത്തത്.
നിലവിലെ മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നറുക്കെടുത്തത്. ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് കെ.എം. അച്യുതന് നമ്പൂതിരിയുടെ കാലാവധി.
കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 51 പേരില്‍ 44 പേര് ഹാജരായി. ഇവരില്‍ നിന്നും യോഗ്യത നേടിയ 38 പേരിൽനിന്നാണ് പുതിയ മേൽശാന്തിയായി കെ.എം. അച്യുതന് നമ്പൂതിരിയെ തെരഞ്ഞെടുത്തത്.