കളമശേരി കഞ്ചാവ് കേസ്; ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥി പിടിയിൽ
Saturday, March 15, 2025 7:45 AM IST
കൊച്ചി: കളമശേരി കഞ്ചാവ് കേസിൽ ഒരു അറസ്റ്റ് കൂടി. കോളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥി ആഷിഖ് ആണ് പിടിയിലായത്.
പിടിയിലായ വിദ്യാർഥികളുടെ മൊഴിയിൽ നിന്നാണ് ആഷിഖിനെതിരായ തെളിവുകൾ ലഭിച്ചത്. റെയ്ഡിന് പിന്നാലെ ഒളിവിൽ പോയ എറണാകുളം സ്വദേശിയായ പൂർവ വിദ്യാർഥിയെ കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു.