പൂരപ്പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
Saturday, March 15, 2025 3:04 AM IST
പാലക്കാട്: പൂരാഘോഷത്തിന്റെ പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഒറ്റപ്പാലം പാലപ്പുറത്തുണ്ടായ ദാരുണ സംഭവത്തിൽ എടപ്പാൾ സ്വദേശി സുമേഷാണ് മരിച്ചത്.
ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള പല്ലാർമംഗലം ദേശത്തിന്റെ പന്തൽ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം. ഷോക്കേറ്റ സുമേഷ് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.