വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
Friday, March 14, 2025 11:39 PM IST
മലപ്പുറം: മഞ്ചരിയിലുണ്ടായ വാഹനാപകടത്തിൽ വ്ളോഗർ ജുനൈദ് മരിച്ചു. റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവിലാണ് അപകടം നടന്നത്. ഇന്ന് വൈകുന്നേരം വൈകുന്നേരമാണ് അപകടമുണ്ടായത്.
മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡരികില്‍ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്.
ജുനൈദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.