സ്വര്‍ണക്കടത്ത് കേസ്: കന്നട നടി രന്യ റാവുവിന്റെ ജാമ്യ ഹര്‍ജി തള്ളി
Friday, March 14, 2025 9:07 PM IST
ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവുവിന്റെ ജാമ്യ ഹര്‍ജി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതിയാണ് ജാമ്യ ഹർജി തള്ളിയത്.
സ്വര്‍ണക്കടത്തില്‍ രന്യക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് ഡിആര്‍ഐ കോടതിയെ അറിയിച്ചത്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് രന്യയില്‍ നിന്ന് 12.56 കോടി മൂല്യം വരുന്ന സ്വര്‍ണം പിടികൂടിയെന്നും ഡിആര്‍ഐ കോടതിയെ അറിയിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റിലായത്. ദുബായിയിൽ നിന്ന് ബംഗളൂരുവിലേക്ക് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. സ്വര്‍ണം ഇവര്‍ ധരിക്കുകയും ശരീരത്തില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. 14.8 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തത്.