ജിതിന്റെ സംസ്കാരം ബുധനാഴ്ച; പെരുനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചു
Tuesday, February 18, 2025 7:54 PM IST
പത്തനംതിട്ട: സിഐടിയു പ്രവര്ത്തകന് ജിതിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പെരുനാട്ടിൽ ബുധനാഴ്ച സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഹർത്താൽ.
അതേസമയം ജിതിന്റെ സംസ്കാരവും ബുധനാഴ്ച നടത്തും. കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം പെരുനാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സംസ്കാരം നടത്തും.
ഞായറാഴ്ച രാത്രി എട്ടരയ്ക്ക് മടത്തും മൂഴിയിലുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുനാട് സ്വദേശികളായ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.