എംഡിഎംഎയുമായി ടെക്കി അറസ്റ്റിൽ
Tuesday, February 18, 2025 11:37 AM IST
കൊച്ചി: എറണാകുളത്ത് എംഡിഎംഎയുമായി ടെക്കി അറസ്റ്റിൽ. മിഥുൻ മുരളിയാണ് പിടിയിലായത്. ഇയാളിൽനിന്നും 32 ഗ്രാം എംഡിഎംഎയും 75000 രൂപയും കഴക്കൂട്ടം പോലീസ് പിടികൂടി.
ടെക്നോപാർക്കിലെ ഒരു ഐടി കന്പനി ജീവനക്കാരനാണ് പിടിയിലായ മിഥുൻ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.