കോ​ഴി​ക്കോ​ട്: യു​വ​തി​യെ ഭ​ര്‍​തൃ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ട​ക​ര ക​ല്ലേ​രി​യി​ല്‍ ആ​ണ് സം​ഭ​വം.

ക​ണ്ണൂ​ര്‍ പൂ​വാ​ട്ടും​പാ​റ വെ​ങ്ക​ല്ലു​ള്ള പ​റ​മ്പ​ത്ത് ശ്യാ​മി​ലി (25)​ യാ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് ജി​തി​ന്‍റെ ക​ല്ലേ​രി​യി​ലെ വീ​ട്ടി​ലാ​ണ് യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

യു​വ​തി​യെ വി​ളി​ച്ചി​ട്ട് പ്ര​തി​ക​ര​ണ​മൊ​ന്നു​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.