തലസ്ഥാനത്ത് കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്റ്റിൽ
Monday, February 17, 2025 4:34 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ 3.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കുമാരപുരത്തും കേശവദാസപുരത്തും നടത്തിയ പരിശോധനയിൽ അശോക് (52), നസീഫ് (41 ) എന്നിവരാണ് അറസ്റ്റിലായത്.
അശോകന്റെ കൈയിൽ നിന്നും 2.004 കിലോഗ്രാമും നസീഫിൽ നിന്നും 1.54 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
ബൈക്കിൽ കഞ്ചാവുമായി വരികയായിരുന്ന ഇരുവരെയും എക്സൈസ് സംഘം പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ ഐബി യൂണിറ്റും ചേർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.