സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകള്‍; അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ച് തരൂർ
Monday, February 17, 2025 3:34 PM IST
തിരുവനന്തപുരം: സിപിഎം അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനും ശരത്ലാലിനും പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് തരൂരിന്റെ എഫ്ബി പോസ്റ്റ്.
സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകള്‍ എന്നാണ് പോസ്റ്റ്. കേരളം വ്യവസായ സൗഹൃദമാണെന്ന് വ്യക്തമാക്കുന്ന തരൂരിന്റെ ലേഖനം വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസ് നേതാക്കളെല്ലാം പരസ്യമായി രംഗത്തുവന്നിരുന്നു.
ഇതിനിടെയാണ് കൃപേഷിന്റെയും ശരത്ലാലിന്റെയും രക്തസാക്ഷി ദിനത്തിലുള്ള പുതിയ പോസ്റ്റ്. വിവാദമുണ്ടായ പശ്ചാത്തലത്തിൽ ഇത് ബാലൻസ് ചെയ്യാനാണ് തരൂരിന്റെ പുതിയ പോസ്റ്റെന്ന് വിമർശനമുയരുന്നുണ്ട്.