വസ്തുതകൾ കൃത്യമായി അവതരിപ്പിച്ചതാണ് തരൂർ ചെയ്ത പാതകം: എം.വി.ഗോവിന്ദൻ
Monday, February 17, 2025 12:41 PM IST
തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നുള്ള നിലപാടിൽ ശശി തരൂരിനെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശരി പറയുന്നത് ആരായാലും അത് അംഗീകരിക്കുക. ആ അർഥത്തിൽ തരൂർ പറഞ്ഞ ശരി തങ്ങൾ അംഗീകരിക്കുന്നെന്ന് ഗോവിന്ദൻ പ്രതികരിച്ചു.
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നവരെ കോൺഗ്രസ് സമീപിക്കുന്നത് എങ്ങനെയെന്നതിന്റെ തെളിവാണ് കണ്ടുകൊണ്ടിരിക്കുന്നത്. വസ്തുതകൾ കൃത്യമായി അവതരിപ്പിച്ച് സംസാരിച്ചതാണ് തരൂർ ചെയ്ത പാതകം.
ലേഖനം എഴുതിയതും അതിന്റെ ഉള്ളടക്കവും അല്ല പ്രശ്നം അത് എഴുതിയ ആളാണ് കോൺഗ്രസിന്റെ പ്രശ്നം.
ഏറ്റവും വലിയ ശത്രു ബിജെപിയാണെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ കേരളത്തിൽ എല്ലാവരും സഖ്യമായി സിപിഎമ്മിനെതിരെ പ്രവർത്തിക്കുകയാണ്. ഒരു വികസനവും കേരളത്തിൽ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.