രഞ്ജി സെമി: മുംബൈയ്ക്കെതിരേ വിദര്‍ഭയ്ക്ക് ഭേദപ്പെട്ട തുടക്കം
Monday, February 17, 2025 11:36 AM IST
നാഗ്പുർ: രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈയ്ക്കെതിരേ വിദർഭയ്ക്ക് ഭേദപ്പെട്ട തുടക്കം. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് ലഭിച്ച വിദർഭ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിദര്‍ഭ ഒരുവിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സോടെ ധ്രുവ് ഷോറെയും 18 റണ്‍സുമായി പാര്‍ഥ് രേഖഡെയുമാണ് ക്രീസില്‍. നാലു റണ്‍സെടുത്ത അഥര്‍വ ടൈഡെയുടെ വിക്കറ്റാണ് വിദര്‍ഭക്ക് നഷ്ടമായത്. റോയ്സ്റ്റണ്‍ ഡയസിനാണ് വിക്കറ്റ്.