തരൂരിന്റെ നിലപാട് വസ്തുതാപരം, കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ടി.പി. രാമകൃഷ്ണൻ
Monday, February 17, 2025 11:30 AM IST
തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ അന്തരീക്ഷത്തെ പ്രകീർത്തിച്ച ശശി തരൂരിന്റെ നിലപാട് വസ്തുതാപരമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ലേഖനം കണക്കുകൾ ബോധ്യപ്പെട്ട ശേഷം തരൂർ എഴുതിയാതാണെന്നും കോൺഗ്രസ് ഇത് അംഗീകരിക്കാൻ തയാറല്ലെന്നും അദ്ദേഹം രാമകൃഷ്ണൻ പറഞ്ഞു.
കേരളം അഭൂതപൂർവമായ വികസനം കൈവരിക്കുകയാണ്. കേരളം ചെറുകിട സംരംഭങ്ങളെ വളർത്തുന്ന സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വികസനകാര്യത്തിൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തി.
യാഥാർഥ്യങ്ങളെ പ്രതിപക്ഷം അംഗീകരിക്കാൻ തയാറാവുന്നില്ല. തരൂരിന്റെ നിലപാട് ശരിയാണെന്നും അത് ജനങ്ങൾ തിരിച്ചറിയണമെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.