പെരിയ കേസ് പ്രതികൾക്ക് പരോൾ നൽകാൻ നീക്കം
Monday, February 17, 2025 10:31 AM IST
കാസർഗോഡ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് പരോൾ നൽകാൻ നീക്കം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് പരോളിന് അപേക്ഷ നൽകിയത്. അപേക്ഷയിൽ ജയിൽ അധികൃതർ പോലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.
കേസില്‍ വിധി വന്ന് ഒന്നരമാസം തികയും മുമ്പേ ആണ് പരോൾ അനുവദിക്കാൻ നീക്കം നടക്കുന്നത്. അതേസമയം പ്രതികള്‍ രണ്ട് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്നും നിയമപ്രകാരം ഇവര്‍ പരോളിന് അര്ഹരെന്നുമാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെെ വിശദീകരണം.
2019 ഫെബ്രുവരി 17ന് രാത്രി 7.45ന് പെരിയ കല്യോട്ട് വച്ചാണ് കൃപേഷിനെയും, ശരത് ലാലിനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി മൂന്നിനാണ് കൊച്ചി സിബിഐ കോടതി കേസിലെ 14 പ്രതികൾക്ക് ശിക്ഷ വിധിച്ചത്.