ഇ​ടു​ക്കി: ഈ​ട്ടി​ത്തോ​പ്പി​ല്‍ കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. കാ​റ്റാ​ടി​ക്ക​വ​ല പ്ലാ​മൂ​ട്ടി​ല്‍ മേ​രി എ​ബ്ര​ഹാം ആ​ണ് മ​രി​ച്ച​ത്.

മേ​രി​യു​ടെ മ​ക​ന്‍ ഷി​ന്‍റോ, ഭാ​ര്യ, ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​തി​ല്‍ ഒ​രു കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11:30ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​വ​രു​ടെ പ​ഴ​യ വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങി​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.