കൊ​ച്ചി: ആ​ലു​വ​യി​ൽ യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മം. ഇ​ന്ന് ഉ​ച്ച​യ്ക്ക് ആ​ലു​വ യു​സി കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള സ്നേ​ഹ​തീ​രം റോ​ഡി​വ​ച്ചാ​ണ് യു​വ​തി​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ബൈ​ക്കി​ലെ​ത്തി​യ മു​പ്പ​ത്ത​ടം സ്വ​ദേ​ശി അ​ലി കൈ​യി​ൽ ക​രു​തി​യി​രു​ന്ന പെ​ട്രോ​ൾ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ യു​വ​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ന്നാ​ലെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ യു​വാ​വ് യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ചൂ​ണ്ടി സ്വ​ദേ​ശി​നി ടെ​സി​ക്കു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. യു​വ​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ലി​യും ടെ​സ​യും ത​മ്മി​ൽ സ്നേ​ഹ​ത്തി​ലാ​യി​രു​ന്നു. അ​ലി​യെ ടെ​സി ഫോ​ണി​ൽ ബ്ലോ​ക്ക് ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​ലി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.