ഇന്ത്യാ സഖ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ഡി. രാജ
Tuesday, February 11, 2025 5:26 PM IST
ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. ഇന്ത്യാ സഖ്യത്തിന്റെ യോഗം വിളിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
പാർലമെന്റിൽ ഇന്ത്യാ പാർട്ടികൾക്കിടയിൽ ഏകോപനമില്ല. പാർലമെന്റിന് പുറത്ത് സഖ്യത്തിന്റെ യോഗവുമില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഏറെ ചർച്ചകൾക്കുശേഷമാണ് കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയെ ഇന്ത്യാ സഖ്യത്തിന്റെ അധ്യക്ഷനാക്കിത്. പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോളാണ് അവസാനമായി യോഗം ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ തോൽവിയിൽ കോണ്‍ഗ്രസും ആംആദ്മി പാർട്ടിയും ആത്മപരിശോധന നടത്തണം. പശ്ചിമബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞ മമത ബാനർജിയെയും രാജ വിമർശിച്ചു. മമത സ്റ്റാലിനെ കണ്ട് പഠിക്കണമെന്നും എല്ലാ പാർട്ടികളെയും ഒന്നിച്ച് കൊണ്ടുപോകാൻ സ്റ്റാലിന് കഴിയുന്നുണ്ടെന്ന് രാജ പറഞ്ഞു.