കൊ​ച്ചി: പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്‍ മോ​പ്പ​സാം​ഗ് വാ​ല​ത്ത് (69) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. എ​റ​ണാ​കു​ളം ചേ​രാ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം കോ​ട്ട​യം പു​ത്ത​ന​ങ്ങാ​ടി ഐ​ശ്വ​ര്യ ഗാ​ര്‍​ഡ​ന്‍​സി​ലാ​യി​രു​ന്നു താ​മ​സം.

സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30ന് ​കോ​ട്ട​യ​ത്ത് ന​ട​ത്തും. നാ​ല് പ​തി​റ്റാ​ണ്ടി​നി​ടെ അ​യ്യാ​യി​ര​ത്തി​ലേ​റെ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച അ​ദ്ദേ​ഹം ജ​ല​ച്ഛാ​യ മാ​ധ്യ​മ​ത്തി​ല്‍ അ​മൂ​ര്‍​ത്ത ശൈ​ലി​യും റി​യ​ലി​സ്റ്റി​ക് ശൈ​ലി​യും ഒ​രേ പോ​ലെ പ​രീ​ക്ഷി​ച്ചു.

കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളെ ചി​ത്രീ​ക​രി​ക്കു​ന്ന​തി​ല്‍ പ്ര​ത്യേ​ക താ​ത്പ​ര്യം പു​ല​ര്‍​ത്തി​യ അ​ദ്ദേ​ഹം തി​രു​വാ​തി​ര, ക​ഥ​ക​ളി, തെ​യ്യം എ​ന്നി​വ​യു​ടെ ചി​ത്ര​പ​ര​മ്പ​ര​ക​ള്‍ ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡ് ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് ഫെ​യ്‌​സ്ബു​ക്കി​ല്‍ ലൈ​വാ​യി വ​ര​ച്ച സെ​വ​ന്‍ പി​എം ലൈ​വ് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.