പൂനെയിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടിത്തം; വയോധിക മരിച്ചു
Monday, February 10, 2025 12:39 AM IST
പൂനെ: അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ തീപിടിത്തത്തിൽ 65 വയസുകാരി മരിച്ചു. ഫ്ലാറ്റിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു.
ഞായറാഴ്ച വൈകുന്നേരം മൂന്നോടെ പൂനെയിലെ കോൻദ്വാ പ്രദേശത്താണ് സംഭവം. എൻഐബിഎം റോഡിലെ സൺ ശ്രീ കെട്ടിടത്തിന്റെ നാലാം നിലയിൽ തീ പടരുകയായിരുന്നു.
മൂന്ന് പേരാണ് സംഭവ സമയത്ത് അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നത്. ഒരാൾ ആദ്യം തന്നെ രക്ഷപ്പെട്ടു. 65കാരിയും മറ്റൊരാളും അകത്ത് കുടുങ്ങിപ്പോയി. അഗ്നിശമന സേന സ്ഥലത്തെത്തി ഇവരെ രണ്ട് പേരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 65കാരി മരിച്ചു.