പറവൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Monday, February 10, 2025 12:07 AM IST
കൊച്ചി: പറവൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പറവൂർ സ്വദേശി അശ്വന്ത് (20) ആണ് അറസ്റ്റിലായത്. 13.89 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന് പിടിച്ചെടുത്തു.
നോർത്ത് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.ഒ. വിനോദും പാർട്ടിയും ചേർന്നാണ് ഇയാളെ പിടികൂടിയത്.