തിരുവനന്തപുരത്ത് അഞ്ച് വയസുകാരനെ തെരുവുനായ കടിച്ചു
Sunday, February 9, 2025 7:53 PM IST
തിരുവനന്തപുരം: മലയിൻകീഴിൽ അഞ്ച് വയസുകാരനെ തെരുവുനായ കടിച്ചു. മണിയറവിള ആശുപത്രിക്ക് മുന്നിലാണ് സംഭവം നടന്നത്.
കാട്ടാക്കട സ്വദേശികളായ ഷഹിംസ-ശബിന ദന്പതികളുടെ മകനാണ് കടിയേറ്റത്. കുട്ടിയുടെ കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.
കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് നായയുടെ ആക്രമണമുണ്ടായത്.