മുസ്തഫാബാദ് മണ്ഡലത്തിന്റെ മണ്ഡലത്തിന്റെ പേര് മാറ്റുമെന്ന് നിയുക്ത ബിജെപി എംഎൽഎ
Sunday, February 9, 2025 6:09 PM IST
ന്യൂഡൽഹി: മുസ്തഫാബാദ് മണ്ഡലത്തിന്റെ പേര് മാറ്റുമെന്ന് നിയുക്ത ബിജെപി എംഎൽഎ മോഹൻ സിംഗ് ബിഷ്ട്. മുസ്തഫാബാദ് എന്ന പേര് കാരണം വിദ്യാസമ്പന്നരായ ജനത ഇവിടെ താമസിക്കാൻ പ്രയാസപ്പെടുകയാണ് എന്നായിരുന്നു മോഹൻ സിംഗിന്റെ പ്രതികരണം.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു മോഹൻ സിംഗ് മണ്ഡലത്തിന്റെ പേര് മാറ്റുമെന്ന കാര്യം പറഞ്ഞത്. മുസ്തഫാബാദിനെ ശിവപുരി എന്നോ ശിവവിഹാർ എന്നോ ആക്കി മാറ്റാനാണ് മോഹൻ സിംഗിന്റെ നീക്കം.
ഒരു സർവേ നടത്തിയ ശേഷം മണ്ഡലത്തിന്റെ പേര് മാറ്റുമെന്നും മോഹൻ സിങ് ബിഷ്ട് പറഞ്ഞു. അഞ്ച് തവണ കരാവൾ നഗർ മണ്ഡലത്തിലെ എംഎൽഎയായി മോഹൻ സിംഗ് ബിഷ്ട് വിജയിച്ചിട്ടുണ്ട്. ഇക്കുറി തെരഞ്ഞെടുപ്പിൽ പാർട്ടി തന്നോട് മുസ്താഫാബാദിൽ നിന്നും മത്സരിക്കാൻ നിർദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.