കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ ആക്രമിച്ച സംഭവം: രണ്ട് പേർ കസ്റ്റഡിയിൽ
Sunday, February 9, 2025 4:07 PM IST
കൊച്ചി: പാലാരിവട്ടത്ത് ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.
ആക്രമിക്കപ്പെട്ട ട്രാൻസ്ജെൻഡർ ഇവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അതിനുശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടോടെയാണ് കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെയായിരുന്നു ആക്രമണം.