വന്യജീവി ആക്രമണം; സർക്കാരുകളിൽ നിന്ന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി
Sunday, February 9, 2025 3:29 PM IST
കല്‍പ്പറ്റ: വന്യ ജീവി ആക്രമണം സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഈ വിഷയം ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്നും അവർ പറഞ്ഞു.
ഇത് ഒരു സങ്കീര്‍ണമായ സാഹചര്യമാണ്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇനിയും സമ്മര്‍ദം ചെലുത്തുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.