മലപ്പുറത്ത് വാഹനാപകടം; രണ്ടുപേർ മരിച്ചു
Sunday, February 9, 2025 2:18 PM IST
മലപ്പുറം: വേങ്ങര മിനി ഊട്ടിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാവിലെ പത്തിനായിരുന്ന സംഭവം. മുഫീദും വിനായകും ഇരുചക്രവാഹനത്തില്‍ മിനി ഊട്ടിയിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും കൊട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ്.