എം.ടിയുടെ വീട്ടിലെത്തി സുരേഷ് ഗോപി
Sunday, February 9, 2025 10:49 AM IST
കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വീട്ടിലെത്തി. ഇന്ന് രാവിലെയാണ് കോഴിക്കോട്ടെ എം.ടിയുടെ വീട്ടിൽ സുരേഷ് ഗോപിയെത്തിയത്.
എം.ടിയുടെ കുടുംബാംഗങ്ങളുമായി സുരേഷ് ഗോപി സംസാരിച്ചു. എം.ടിയ്ക്കൊപ്പമുള്ള ഓര്‍മകളും പങ്കുവച്ചു.
എം.ടിയുടെ ഭാര്യ സരസ്വതി ടീച്ചറോടും മകള്‍ അശ്വതിയോടും സുരേഷ് ഗോപി സംസാരിച്ചു. വടക്കൻ വീരഗാഥയുടെ ഓർമകളും തിരക്കഥയുടെ പ്രസക്തിയും പങ്കുവച്ച സുരേഷ് ഗോപി മലയാളത്തിന്റെ കലാമഹത്വമാണ് എംടി എന്ന് അനുസ്മരിച്ചു.