പത്ത് വർഷമായി തിരുവനന്തപുരത്ത് താമസം; മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ
Sunday, February 9, 2025 5:14 AM IST
തിരുവനന്തപുരം: പത്ത് വർഷമായി തിരുവനന്തപുരത്ത് അനധികൃതമായി താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശികൾ എന്ന വ്യാജേന താമസിച്ചിരുന്ന കഫീത്തുള്ള, സോഹിറുദീൻ, അലങ്കീർ എന്നിവരെയാണ് വട്ടിയൂർക്കാവ് പോലീസ് നെട്ടയത്തെ വാടകവീട്ടിൽ നിന്നും പിടികൂടിയത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിൽ ഇത്തരത്തിൽ നിരവധി ബംഗ്ലാദേശികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നായിരുന്നു പോലീസ് പരിശോധന. അതിർത്തിയിലുള്ള പുഴ നീന്തിക്കടന്നാണ് ഇന്ത്യയിലെത്തിയതെന്ന് ഇവർ മൊഴി നൽകി.
ഇവരെ തിരിച്ചയയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച എറണാകുളം ഞാറയ്ക്കലിൽ നിന്ന് ബംഗ്ലാദേശി ദമ്പതികളായ ദശരഥ് ബാനർജി (38), ഭാര്യ മാരി ബിബി (33) എന്നിവരെ പോലീസ് പിടികൂടിയിരുന്നു