ക​ട്ട​ക്ക്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന‌‌‌‌ മ​ത്സ​ര​ത്തി​ന് ഇ​ന്ന് ക​ട്ട​ക്കി​ലെ ബ​രാ​ബ​തി സ്റ്റേ​ഡി‌​യ​ത്തി​ൽ ടോ​സ് വീ​ഴും. ഉ​ച്ച‌​യ്ക്ക് 1.30ന് ​മ​ത്സ​രം ആ​രം​ഭി​ക്കും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ നി​ന്ന് വി​ട്ടു നി​ന്ന സീ​നി​യ​ര്‍ താ​രം വി​രാ​ട് കോ​ഹ്‌​ലി ഇ​ന്ന് ക​ളി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

വ​ല​ത് മു​ട്ടു​കാ​ലി​ലെ നീ​ര്‍​ക്കെ​ട്ടി​നെ തു​ട​ര്‍​ന്ന് ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ കോ​ഹ്‌​ലി‌‌ ക​ളി​ച്ചി​രു​ന്നി​ല്ല. ഓ​പ്പ​ണ​ര്‍ യ​ശ​സ്വി ജ​യ്സ്വാ​ൾ ഇ​ന്ന് പു​റ​ത്തി​രു​ന്നേ​ക്കും. യ​ശ​സ്വി പു​റ​ത്താ​യാ​ല്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​ക്കൊ​പ്പം ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങും.

നാ​ഗ്പു​രി​ൽ ന​ട​ന്ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ നാ​ലു വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്നും ജ​യി​ച്ച് മൂ​ന്നു മ​ത്സ​ര പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ത​യാ​റെ​ടു​പ്പ് ഗം​ഭീ​ര​മാ​ക്കാ​നാ​ണ് രോ​ഹി​ത് ശ​ർ​മ​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും ല​ക്ഷ്യം.