പാലാരിവട്ടത്ത് ട്രാന്‍സ്ജെന്‍ഡേഴ്സിന് ക്രൂരമർദനം
Sunday, February 9, 2025 12:32 AM IST
കൊച്ചി: പാലാരിവട്ടത്ത് ട്രാന്സ്ജെന്ഡേഴ്സിനെ ടാങ്കര്‍ ലോറി ഡ്രൈവര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പാലാരിവട്ടം റിനൈ മെഡിസിറ്റി സന്ദര്‍ശിച്ചതിനുശേഷം പുറത്തിറങ്ങിയ ട്രാന്‍സ്ജെന്‍ഡേഴ്സിനെയാണ് ക്രൂരമായി മര്‍ദിച്ചത്.
മലിനജലവുമായിയെത്തിയ ടാങ്കര്‍ ലോറി ഡ്രൈവറാണ് മര്‍ദിച്ചത്. റോഡിന് വശത്ത് മലിനജലം ഒഴുക്കുന്നത് ശ്രദ്ധയില്‍ പെട്ടതാണ് മര്‍ദനത്തിന് കാരണം.
കമ്പിവടി ഉപയോഗിച്ച് കൈയിലും കാലിലും പൊതിരെ തല്ലി. സംഭവത്തിൽ പോലീസ് കൃത്യമായി നടപടികള്‍ എടുക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള സമഗ്രമായ അന്വേഷണമാണ് നടക്കുന്നത് എന്ന് പോലീസ് വ്യക്തമാക്കി.