സിപിഎം മദ്യക്കമ്പനിക്ക് വേണ്ടി എലപ്പുള്ളി പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു: വി.കെ. ശ്രീകണ്ഠൻ
Saturday, February 8, 2025 9:40 PM IST
പാലക്കാട്: എലപ്പുള്ളി പഞ്ചായത്ത് ഭരണത്തെ മദ്യക്കമ്പനിക്ക് വേണ്ടി അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. പഞ്ചായത്തിൽ സിപിഎം അവിശ്വാസം കൊണ്ടുവരുന്നത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു.
നാളിതുവരെ പഞ്ചായത്തിൽ പ്രശ്നമുണ്ടായിരുന്നില്ല. മദ്യക്കമ്പനി സിപിഎമ്മിന്റെ പഞ്ചായത്ത് അംഗങ്ങളെ സ്വാധീനിച്ചു. സിപിഎം അവിശ്വാസം കൊണ്ടുവരുന്നത് കുതിരക്കച്ചവടം നടത്താനാണെന്നും ശ്രീകണ്ഠൻ പറഞ്ഞു.
15 ഏക്കർ സ്ഥലമാണ് ഒരു വ്യക്തിക്കോ കമ്പനിക്കോ കൈയിൽ വയ്ക്കാവുന്നത്. പിന്നെ എങ്ങനെ 24 ഏക്കർ സ്ഥലത്ത് ഒയാസിസ് കമ്പനി നികുതിയടച്ചു?. ബ്രൂവറിക്ക് എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതി സമ്മതമറിയിച്ചെന്നത് തെറ്റായ പ്രചരണമാണെന്നും എംപി പറഞ്ഞു.