സ്കൂട്ടർ യാത്രികയെ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെപോയി; കാർ ഡ്രൈവർ അറസ്റ്റിൽ
Saturday, February 8, 2025 8:47 PM IST
കോഴിക്കോട്: സ്കൂട്ടർ യാത്രികയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെപോയ കാർ ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഓർക്കട്ടേരി സ്വദേശി സോയ ഓടിച്ച സ്കൂട്ടറിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. എന്നാൽ കാർ നിർത്താതെ ഡ്രൈവർ കടന്നുകളഞ്ഞു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എടച്ചേരി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.