പ്രതിപക്ഷ നേതാവിന്റെ മലയോര സമര പ്രചരണ യാത്രയ്ക്ക് തുടക്കം
Saturday, January 25, 2025 7:49 PM IST
കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര പ്രചരണ യാത്രയ്ക്ക് തുടക്കമായി. വൈകിട്ട് കണ്ണൂരിൽനിന്നാണ് യാത്ര ആരംഭിച്ചത്.
യാത്ര എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ചടങ്ങിന് അധ്യക്ഷതവഹിച്ചു.
കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കാണുക, വന്യമൃഗ ശല്യം ഉൾപ്പെടെ മലയോര ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നത് അടക്കം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവിന്റെ യാത്ര.
ഫെബ്രുവരി അഞ്ച് വരേ 20 കേന്ദ്രങ്ങളിൽ യാത്ര പര്യടനം നടത്തും. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, എം.എം. ഹസ്സൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.