കോഴിക്കോട് ലൈറ്റ് ആന്റ് സൗണ്ട്സ് ജീവനക്കാരന് കുഴഞ്ഞുവീണ് മരിച്ചു
Friday, January 24, 2025 11:51 PM IST
കോഴിക്കോട്: ലൈറ്റ് ആന്റ് സൗണ്ട്സ് സ്ഥാപനത്തിലെ ജോലിക്കാരന് കുഴഞ്ഞുവീണ് മരിച്ചു. മേപ്പയ്യൂരിലിലെ ഐവ ലൈറ്റ് ആന്റ് സൗണ്ട്സ് ജീവനക്കാരന് അത്തിക്കോട്ട് മുക്ക് ചെറുവത്ത് അനൂപ് ആണ് മരിച്ചത്.
അനൂപിന് മുപ്പത്തിയാറ് വയസായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛന്: കേളപ്പന്. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: അനീഷ്, അജീഷ്, അഭിലാഷ്, അര്ജുന്, അനാമിക.