വീണ്ടും നിരാശ; കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
Friday, January 24, 2025 11:20 PM IST
കോൽക്കത്ത: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ വിജയിച്ചത്.
വിഷ്ണു പുതിയ വളപ്പിലും ഹിജാസി മഹേറും ആണ് ഈസ്റ്റ് ബംഗാളിനായി ഗോളുകൾ നേടിയത്. ഡാനിഷ് ഫറുഖാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഈസ്റ്റ് ബംഗാളിന് 18 പോയിന്റായി. പോയിന്റ് ടേബിളിൽ 11-ാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.