അഭിമന്യു കൊലക്കേസ്; വിചാരണ ഇന്നും ആരംഭിച്ചില്ല
Friday, January 24, 2025 8:46 PM IST
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്നും തുടങ്ങിയില്ല. കേസ് വരുന്ന മാർച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും.
വിചാരണ നടപടി വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയിൽ അഭിമന്യുവിന്റെ അമ്മ ഭൂപതി ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജി തീർപ്പാക്കിയ ശേഷം കേസ് പരിഗണിക്കുമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് ശേഷം വിധി പറഞ്ഞ് ഒൻപത് മാസത്തിനുള്ളിൽ അഭിമന്യു കേസ് വിചാരണ പൂർത്തിയാക്കുമെന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. 2018 ജൂലൈയിലാണ് എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്.