മഹാരാഷ്ട്രയിൽ സൈന്യത്തിന്റെ ആയുധ നിർമാണശാലയിൽ പൊട്ടിത്തെറി; എട്ട് പേർ മരിച്ചു
Friday, January 24, 2025 8:01 PM IST
മുംബൈ: മഹാരാഷ്ട്രയിൽ സൈന്യത്തിന്റെ ആയുധ നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേർ മരിച്ചു. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. അപകടകാരണത്തെക്കുറിച്ച് മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങി.
ഇന്ന് രാവിലെ 10.30നാണ് സ്ഫോടനമുണ്ടായത്. ഭണ്ഡാരയിലെ ജവഹർ നഗർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ ലോംഗ് ടേം പ്ലാനിംഗ് വിഭാഗത്തിലാണ് സ്ഫോടനം ഉണ്ടായത്.
ആർഡിഎക്സ് ഉൽപാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ സംസ്കരിക്കുന്ന ഫാക്ടറി സെക്ഷനിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ എല്ലാവരുടെയും നില ഗുരുതരമാണ്. ഇവരെ നാഗ്പൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.