മാനന്തവാടിയില്‍ സ്ത്രീയെ കടുവ ആക്രമിച്ച് കൊന്നു
Friday, January 24, 2025 12:17 PM IST
വയനാട്: മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി സ്വദേശി രാധ(45) ആണ് മരിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.
വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചാണ് ആക്രമണമെന്നാണ് വിവരം. വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യയാണ് ഇവര്‍. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
ഒരു മാസത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആറാമത്തെ ആളാണ് രാധ. മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലാണ്.