മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത് നൽകി യുവതി
Friday, January 24, 2025 1:21 AM IST
മുംബൈ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത് നൽകി യുവതി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
15കാരിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ യുവതിക്കും കാമുകനുമെതിരെ പോലീസ് കേസെടുത്തു.
2023 നവംബർ ഒൻപതിന്, ഇരയായ പെൺകുട്ടി, 38 കാരിയായ അമ്മയെയും കാമുകനെയും വീടിനുള്ളിൽ സംശയാസ്പദമായ രീതിയിൽ കണ്ടു.
സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ഇരുവരും കുട്ടിയെ മർദിച്ചു. പിന്നീട് യുവതിയുടെ സഹായത്തോടെ മകളെ യുവാവ് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ കുട്ടിയുടെ പിതാവ് പോലീസിനെ ബന്ധപ്പെട്ടു.
കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.