സര്‍ക്കാര്‍ ജീവനക്കാരുടെ സമരം സഭയില്‍; അടിയന്തരപ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം
Wednesday, January 22, 2025 11:29 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സമരം അടിയന്തരപ്രമേയമായി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ജീവനക്കാര്‍ക്ക് ആറ് ഘടു ഡിഎ കുടിശികയുണ്ടെന്ന് നോട്ടീസ് നല്കിയ പി.സി.വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.
അഞ്ച് വര്‍ഷമായി ലീവ് സറണ്ടര്‍ തടഞ്ഞുവച്ചിരിക്കുന്നു. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റില്‍ പിണറായിക്ക് വാഴ്ത്തുപാട്ട് പാടിയ ജീവനക്കാർ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതുകൊണ്ട് വേദിക്ക് പിന്നില്‍ പോയി പൊട്ടിക്കരഞ്ഞു. പാട്ടെഴുതിയ ആള്‍ക്ക് പുനര്‍നിയമനം കിട്ടി, എന്നാല്‍ ഈ പാവങ്ങള്‍ക്ക് എന്ത് കിട്ടുമെന്നും വിഷ്ണുനാഥ് ചോദിച്ചു.
എന്നാല്‍ സംസ്ഥാനത്ത് ജീവനക്കാര്‍ക്ക് മികച്ച ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മറുപടി പറഞ്ഞു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും മന്ത്രി ന്യായീകരിച്ചു.