കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം; സിപിഎം കാടത്തമാണ് നടപ്പാക്കിയതെന്ന് വി.ഡി.സതീശൻ
Saturday, January 18, 2025 9:17 PM IST
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ സിപിഎം നടപടി ജനാധിപത്യ വിരുദ്ധവും അപരിഷ്കൃതവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനാധിപത്യ സമീപനത്തിന് പകരം കാടത്തമാണ് സിപിഎം നടപ്പാക്കിയതന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
അവിശ്വാസ പ്രമേയം വിജയിക്കുമെന്ന് വന്നപ്പോഴാണ് സ്വന്തം കൗൺസിലറായ കലാ രാജുവിനെ സിപിഎം തന്നെ തട്ടിക്കൊണ്ട് പോയതെന്നും സതീശൻ കുറിച്ചു. കലാ രാജുവിനെ കടത്തി കൊണ്ട് പോയത് നഗരസഭാ അധ്യക്ഷയുടെ കാറിലാണെന്നും സതീശൻ കുറിച്ചു.
"റോഡിലൂടെ വലിച്ചിഴച്ചു. എന്നിട്ടും പോലീസ് നോക്കി നിന്നു. ചെറുവിരൽ അനക്കാതെ സി.പി.എം ഗുണ്ടാ സംഘത്തിന് പോലീസ് ഒത്താശ ചെയ്തു. പിണറായി വിജയനും ഉപജാപക സംഘത്തിനും വിടുപണി ചെയ്യുകയാണ് പോലീസ്. കാലം മാറുമെന്ന് പോലീസിലെ സിപിഎം അടിമകൾ ഓർക്കണം.'-പ്രതിപക്ഷ നേതാവ് കുറിച്ചു.