കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്
Saturday, January 18, 2025 1:29 PM IST
കോഴിക്കോട്: കരിപ്പൂർ സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉദ്യോഗസഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലാണ് പരിശോധന.
കോഴിക്കോട്, മലപ്പുറം, അമൃതസർ, ഹരിയാന എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സ്വർണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ഹവാല വഴി പ്രതിഫലം വാങ്ങിയെന്നാണ് കണ്ടെത്തൽ. 2023ൽ മലപ്പുറം പോലീസ് രജിസ്റ്റർ ചെയ്ത കേസ് വിജിലൻസിന് കൈമാറുകയായിരുന്നു.
സിഐഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ് നവീൻ കുമാർ, കസ്റ്റംസ് ഇൻസ്പെക്ടർ സന്ദീപ് എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. മലപ്പുറം വിജിലൻസ് ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.