കോ​ട്ട​യം: വൈ​ക്കം ഇ​ട​യാ​ഴ​ത്ത് വീ​ടി​ന് തീ​പി​ടി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വ​യോ​ധി​ക വെ​ന്ത് മ​രി​ച്ചു. കൊ​ല്ല​ന്താ​നം സ്വ​ദേ​ശി മേ​രി(75) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​ന് സ​മീ​പ​ത്തു​ള്ള​വ​രാ​ണ് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് ആ​ദ്യ​മെ​ത്തി​യ​ത്. അ​ക​ത്തു​ക​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഇ​വ​ര്‍ ഫ​യ​ര്‍ ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ച്ചു. പി​ന്നീ​ട് ഫ​യ​ര്‍ ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി ത​നി​ച്ച് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്ന മേ​രി, സം​സാ​ര​ശേ​ഷി​യും കേ​ള്‍​വി​യും ഇ​ല്ലാ​ത്ത ആ​ളാ​ണ്. അ​ടു​പ്പി​ല്‍​നി​ന്ന് തീ ​പ​ട​ര്‍​ന്ന​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.