ഇ​ടു​ക്കി: രാ​ജാ​ക്കാ​ട് ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. നി​ർ​മ​ൽ ബി​ഷോ​യ് (33), നാ​രാ​യ​ൺ ബി​ഷോ​യ് (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

രാ​ജാ​ക്കാ​ടു​ള്ള സ്വ​കാ​ര്യ ഇ​ഷ്ടി​ക നി​ർ​മാ​ണ യൂ​ണി​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​രു​വ​രും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​ർ സ്വ​ദേ​ശ​മാ​യ ഒ​ഡീ​ഷ​യി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​ത്. രാ​ജാ​ക്കാ​ട് മേ​ഖ​ല​യി​ൽ ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്താ​നാ​ണ് ഇ​രു​വ​രും ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​ത്.

ആ​റ് പൊ​തി​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ൾ ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. രാ​ജാ​ക്കാ​ട് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പ​ത്ത് നി​ന്ന് അ​ടി​മാ​ലി നാ​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡാ​ണ് ക​ഞ്ചാ​വും പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി​യ​ത്.