കൈക്കൂലി; ഹെഡ് സർവേയർ പിടിയിൽ
Monday, January 13, 2025 10:46 PM IST
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് സർവേയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഉള്ളിയേരിയ മുണ്ടോത്ത് ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിലെ ഹെഡ് സർവേയർ എൻ.കെ. മുഹമ്മദ് ആണ് പിടിയിലായത്.
പരാതിക്കാരന് അനുകൂലമായ രീതിയിൽ തീരുമാനമെടുക്കുന്നതിന് 10,000 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ പണം നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.
ഉടൻ തന്നെ പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയും വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഉള്ളിയേരിലെ ഹോട്ടലിൽ എത്തി പണം കൈമാറുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.